Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Geetha Gopi

ഗീ​ത ഗോ​പി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ കേ​സ്; സി.​സി. മു​കു​ന്ദ​ന്‍റെ പ​ഴ്സ​ണ​ൽ സ്റ്റാ​ഫി​നു ജാ​മ്യം

തൃ​ശൂ​ർ: നാ​ട്ടി​ക​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഗീ​ത ഗോ​പി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സി.​സി. മു​കു​ന്ദ​ന്‍റെ പ​ഴ്സ​ണ​ൽ സ്റ്റാ​ഫ് അ​സ്ഹ​ർ മ​ജീ​ദി​നു ജാ​മ്യം. തൃ​ശൂ​ർ ഫാ​സ്റ്റ്ട്രാ​ക്ക് സ്പെ​ഷ​ൽ എ​സ്‌​സി, എ​സ്ടി ​ജ​ഡ്ജി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. വ്യ​വ​സ്ഥ​ക​ൾ​ക്കു വി​ധേ​യ​മാ​യാ​ണു ന​ട​പ​ടി.

ഗീ​ത ഗോ​പി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ വാ​ട്സ്ആ​പ്പി​ലൂ​ടെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മ​പ്ര​കാ​ര​വും എ​സ്‌​സി, എ​സ്ടി വ​കു​പ്പു​പ്ര​കാ​ര​വു​മാ​യി​രു​ന്നു അ​റ​സ്റ്റ്. ഇ​യാ​ളു​ടെ ഫോ​ണി​ൽ​നി​ന്നു വാ​ട്സ്ആപ്പ് സ​ന്ദേ​ശം പോ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു.

ഗീ​ത ഗോ​പി​ക്കെ​തി​രേ അ​സ്ഹ​ർ പു​റ​ത്തി​റ​ക്കി​യ ചോ​ദ്യാ​വ​ലി​യി​ൽ ജാ​തീ​യ​മാ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ക​ണ്ടെ​ത്തി​യി​രു​ന്നു. പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. കെ. ​ജ​യ​ച​ന്ദ്ര​ൻ, എം. ​അ​ര​വി​ന്ദ് എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Kerala

മു​കു​ന്ദ​നു​മാ​യി പാ​ർ​ട്ടി​ക്ക് ശ​ത്രു​ത​യി​ല്ല; ച​ർ​ച്ച ചെ​യ്ത് വി​ഷ​മ​ങ്ങ​ൾ പ​രി​ഹ​രി​ക്കും: ബി​നോ​യ് വി​ശ്വം

തി​രു​വ​ന​ന്ത​പു​രം: നാ​ട്ടി​ക സീ​റ്റി​നെ ചൊ​ല്ലി ഇ​ട​ഞ്ഞ സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ​യോ​ട് പാ​ർ​ട്ടി​ക്ക് ശ​ത്രു​ത ഇ​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. സ്നേ​ഹി​ച്ച പാ​ർ​ട്ടി​യെ മു​കു​ന്ദ​ൻ ത​ള്ളി​പ്പ​റ​യി​ല്ല, മു​കു​ന്ദ​നു​മാ​യി ച​ർ​ച്ച ന​ട​ത്തി വി​ഷ​മ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​മെ​ന്നും ബി​നോ​യ് വി​ശ്വം പ​റ​ഞ്ഞു.

നാ​ട്ടി​ക​യി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യാ​യി ഗീ​താ ഗോ​പി​യെ പ​രി​ഗ​ണി​ക്കു​ന്ന​തി​ൽ സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു. ഒ​രു ടേം ​മാ​ത്രം പൂ​ർ​ത്തീ​ക​രി​ച്ച ത​ന്നെ ഒ​ഴി​വാ​ക്കി​യ​തി​ലും, സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടി​നെ തു​ട​ർ​ന്ന് വി​ജി​ല​ൻ​സ് കേ​സ് ഉ​ള്ള​യാ​ളെ വീ​ണ്ടും പ​രി​ഗ​ണി​ച്ച​തി​നാ​ലു​മാ​ണ് അ​തൃ​പ്തി അ​റി​യി​ച്ച​ത്.

ഗീ​താ ഗോ​പി ഒ​ഴി​കെ ആ​രെ​യും മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​നാ​ർ​ഥി ആ​ക്കി​യാ​ൽ അം​ഗീ​ക​രി​ക്കു​മെ​ന്നും, അ​വ​രു​ടെ ഭാ​ഗ​ത്ത് വീ​ഴ്ച​യു​ള്ള​തു​കൊ​ണ്ടാ​ണ് ത​ന്നെ പ​ക​രം സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞി​രു​ന്നു. എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ താ​ൻ മി​ക​ച്ച പ്ര​ക​ട​ന​മാണ് മ​ണ്ഡ​ല​ത്തി​ൽ കാ​ഴ്ച​വ​ച്ച​ത്. അ​ത് സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ൽ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ​ണം പി​രി​ച്ച് ന​ൽ​കാ​ൻ ക​ഴി​യു​ന്ന​ത് കൊ​ണ്ടാ​ണ് ഗീ​താ ഗോ​പി​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്നാ​ണ് മു​കു​ന്ദ​ൻ പ​റ​ഞ്ഞ​ത്. നാ​ട്ടി​ക പേ​യ്മെ​ന്‍റ് സീ​റ്റാ​ണെ​ന്ന് മു​കു​ന്ദ​ൻ ആ​രോ​പി​ച്ചി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​കു​ന്ദ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യേ​ക്കു​മെ​ന്ന ത​ര​ത്തി​ലും വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. പാ​ർ​ട്ടി​യി​ൽ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കി​യ മു​കു​ന്ദ​നെ യു​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​പ്പി​ക്കാം എ​ന്ന തീ​രു​മാ​നം നേ​തൃ​ത്വം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം കെ.​സി. വേ​ണു​ഗോ​പാ​ലും, ര​മേ​ശ് ചെ​ന്നി​ത്ത​ല​യും സി.​സി. മു​കു​ന്ദ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രു​ന്നു.

 

Kerala

ഗീ​താ ഗോ​പി​ക്ക് പ​ണം പി​രി​ച്ചു ന​ൽ​കാ​ൻ ക​ഴി​വു​ണ്ട്; അ​തു​കൊ​ണ്ടാ​ണ് സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത്: സി.​സി. മു​കു​ന്ദ​ൻ

തൃ​ശൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ സി​പി​ഐ​യ്ക്ക് ത​ല​വേ​ദ​ന​യാ​യി നാ​ട്ടി​ക​യി​ലെ പേ​യ്മെ​ന്‍റെ സീ​റ്റ് വി​വാ​ദം. മു​ൻ എം​എ​ൽ​എ ഗീ​താ ഗോ​പി​ക്കും പാ​ർ​ട്ടി​ക്കു​മെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ച് സി.​സി. മു​കു​ന്ദ​ൻ എം​എ​ൽ​എ രം​ഗ​ത്തു​വ​ന്നു.

ഗീ​താ ഗോ​പി​യ്ക്ക് പ​ണം പി​രി​ച്ചു ന​ൽ​കാ​ൻ ക​ഴി​വു​ണ്ട്. എ​ന്നാ​ൽ മോ​ശം പ്ര​ക​ട​നം ന​ട​ത്തി​യ അ​വ​രെ സ്ഥാ​നാ​ർ​ഥി​യാ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മു​കു​ന്ദ​ൻ പ​റ​ഞ്ഞു. നി​ല​വി​ലെ എം​എ​ൽ​എ മു​കു​ന്ദ​നെ മാ​റ്റി മു​ൻ എം​എ​ൽ​എ ആ​യി​രു​ന്ന ഗീ​താ ഗോ​പി​യെ മ​ത്സ​രി​പ്പി​ക്കാ​ൻ സി​പി​ഐ തീ​രു​മാ​നി​ച്ചി​രു​ന്നു. ഇ​തി​നെ​തി​രെ​യാ​ണ് മു​കു​ന്ദ​ൻ രം​ഗ​ത്തെ​ത്തി​യ​ത്.

പാ​ർ​ട്ടി​ക്ക് പ​ണം പി​രി​ച്ചു ന​ൽ​കാ​ൻ ത​നി​ക്കാ​വി​ല്ല. ഗീ​താ​ ഗോ​പി​യ്ക്ക് സീ​റ്റ് ന​ൽ​കു​ന്ന​ത് സാ​മ്പ​ത്തി​ക സ്വാ​ധീ​നം മൂ​ല​മാ​ണ്. പാ​ർ​ട്ടി സീ​റ്റ് ത​ന്നി​ല്ലെ​ങ്കി​ലും മ​ൽ​സ​രി​ക്കു​മെ​ന്നും സി​സി മു​കു​ന്ദ​ൻ എം​എ​ൽ​എ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യി​ൽ വി​ഭാ​ഗീ​യ​ത​യു​ണ്ട്. സി​പി​ഐ​യി​ലെ വി​ഭാ​ഗീ​യ​ത കാ​ര​ണം ഒ​ഴി​വാ​ക്ക​പ്പെ​ടു​ക​യാ​ണ്. ചേ​ർ​പ്പ് മ​ണ്ഡ​ലം ക​മ്മി​റ്റി ത​ന്‍റെ പേ​ര് നി​ർ​ദേ​ശി​ക്കാ​ത്ത​തി​ന് പി​ന്നി​ൽ വി​ഭാ​ഗീ​യ​ത​യാ​ണ്. ത​ന്നെ ഒ​ഴി​വാ​ക്കു​ന്ന​തി​നെ കു​റി​ച്ച് പാ​ർ​ട്ടി ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. ര​ണ്ട് ടേം ​എ​ല്ലാ എം​എ​ൽ​എ​മാ​ർ​ക്കും ന​ൽ​കി​യെ​ന്നും ത​ന്നെ മാ​ത്രം പാ​ർ​ട്ടി ഒ​ഴി​വാ​ക്കി​യെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

Latest News

Corehub Up